ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്
മാസമുറ ദിവസങ്ങളില്‍ മിക്ക സ്ത്രീകള്‍ക്കും വയറുവേദനയും പുറം വേദനയും മറ്റും ഉണ്ടാകാറുണ്ട്. മനുഷ്യസ്ത്രീകളില്‍ മാത്രമല്ല മറ്റ് ജീവിവര്‍ഗങ്ങളിലും ഈ പ്രക്രിയ നടക്കുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വളരെ സ്വാഭാവിക അവസ്ഥയായ ആര്‍ത്തവം പക്ഷേ ചിലര്‍ക്ക് വേദനയുടെ ശാരീരിക അസ്വസ്ഥതയുടെ ദിവസങ്ങളായി മാറാറുണ്ട്. ക്രമംതെറ്റിയ ആര്‍ത്തവത്തിന് നിരവധി കാരണങ്ങളുമുണ്ട്.
പെണ്‍കുട്ടികളില്‍ ആര്‍ത്താവാരംഭകാലത്ത് ക്രമം തെറ്റിവരാറുണ്ട്. ഇതിനെ ഭയക്കേണ്ടതില്ല. ഒന്നോ രണ്ടോ വര്‍ഷത്തോടെ ഇത്തരക്കാര്‍ക്ക് ആര്‍ത്തവചക്രം ക്രമമാവേണ്ടതാണ്.
മാസമുറ ക്രമമാവാന്‍ മരുന്നുകള്‍ക്ക് പിന്നാലെ പോകേണ്ടതില്ല കാരണം പരിഹാരമാര്‍ഗങ്ങള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. ആര്‍ത്തവസമയത്തെ വേദന കുറക്കുന്നതിനായി മരുന്നിനെ ആശ്രയിക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തുന്നതിനാല്‍ നമുക്ക് പ്രകൃതിയെ കൂട്ടുപിടിക്കാം.
കാരറ്റ് ജ്യൂസ്, ഇഞ്ചി, മത്തന്റെ കുരു, കറ്റാര്‍വാഴ, മുന്തിരി ജ്യൂസ്, പപ്പായ, മഞ്ഞള്‍ തുടങ്ങിയവ ഗര്‍ഭാശയത്തിന്റെയും പ്രത്യൂല്‍പാദന ഹോര്‍മോണുകളുടെയും ശരിയായ ഉദ്പാദനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നു.