ഗ്രീന്‍ എക്‌സര്‍സൈസ്
ഗ്രീന്‍ എക്‌സര്‍സൈസ് അഥവാ ഹരിത വ്യായാമം വ്യായാമം എന്നാല്‍ മുറിക്കകത്ത് മണിക്കൂറുകള്‍ ചെലവഴിച്ച് ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനം ആണല്ലോ. യോഗയും ധ്യാനവും എല്ലാം മുറിക്കകത്താണ് പൊതുവെ ചെയ്യുന്നത്. നടത്തം മാത്രമാണ് ഇതിനൊരപവാദം. എന്നാല്‍ വെറും അഞ്ചു മിനിട്ടുകൊണ്ട് നിങ്ങളുടെ മാനസികാവസ്ഥയില്‍ ഗുണകരമായ മാറ്റം വരുന്ന ഒരു പ്രവൃത്തിയുണ്ട്. ഗ്രീന്‍ എക്‌സര്‍സൈസ് അഥവാ ഹരിത വ്യായാമം. ഹരിതവ്യായാമം എന്നാല്‍ പ്രകൃതിയുടെ സാന്നിധ്യത്തിലുള്ള ശാരീരികപ്രവര്‍ത്തനം എന്നര്‍ഥം. സൗഖ്യമേകാനും മാനസികരോഗത്തിന്റെ സാധ്യതയെ കുറയ്ക്കാനും സ്വാഭാവിക പ്രകൃതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും എന്നതിന് ധാരാളം …