DRISMAYIL.COM

Electro-Homeopathy Online
My Account
Account

ഇലക്‌ട്രോ-ഹോമിയോപ്പതി ഹെര്‍ബല്‍ മെഡിസിന്‍

ആധുനിക കാലഘട്ടത്തിന്‍റെ ഏറ്റവും പുതിയ വൈദ്യശാസ്ത്രം

മനുഷ്യ ശരീരത്തിന് യാതൊരു ദോഷവും ചെയ്യാത്ത പ്രകൃതിദത്തമായ ഔഷധ സസ്യങ്ങളില്‍ (Vegetable Kingdom) നിന്നുമാത്രം തയ്യാര്‍ ചെയ്യുന്ന ഔഷധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ശാസ്ത്രീയമായ ചികിത്സാരീതിയാണ് ഇലക്‌ട്രോപ്പതി അഥവാ ഇലക്‌ട്രോ-ഹോമിയോപ്പതി ഹെര്‍ബല്‍ മെഡിസിന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇലക്‌ട്രോ-ഹോമിയോപ്പതി ചികിത്സ നിലവിലുള്ള ഹോമിയോപ്പതി ചികിത്സയല്ല. ഇവകള്‍ വിത്യസ്തമായ രണ്ട് ചികിത്സാ രീതികളാണ്. ജര്‍മനിയിലെ മിസണ്‍ ഗ്രാമത്തില്‍ ജനിച്ചു 1755-1843 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അലോപ്പതി (Modern Allopathic Medicine) ബിരുധം നേടിയ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്‍ (Dr.  Sammule Hahnemann) എന്ന ശാസ്ത്രജ്ഞനാണ് ഹോമിയോപ്പതി ചികിത്സയുടെ ഉപജ്ഞാതാവ്.

ഇറ്റലിയിലെ ബൊളോഗ്നയില്‍ ജനിച്ചു 1809-1896 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഹെര്‍ബലിസ്റ്റ് ആയിരുന്ന ഡോക്ടര്‍ കൗണ്ട് സീസര്‍ മാത്തി (Dr. Count Cesar Mattei) എന്ന ശാസ്ത്രജ്ഞനാണ് ഇലക്‌ട്രോ-ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്ര ത്തി ന്‍റെ  ഉപജ്ഞാതാവ്.

ഇലക്‌ട്രോ-ഹോമിയോപ്പതി ചികിത്സാ രീതിയില്‍ ഔഷധമായി സസ്യങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കാരണം, മനുഷ്യ ശരീരത്തിനാവശ്യമുള്ള പതിനെട്ടുസ മൂലകങ്ങള്‍ സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇവയ്ക്ക് ലോഹങ്ങള്‍, ലവണങ്ങള്‍, രാസ വസ്തുക്കള്‍ എന്നിവ ഭൂമിയില്‍ നിന്നും ആഹാര രൂപേണ സ്വീകരിക്കാനുള്ള കഴിവുണ്ട്. മനുഷ്യ ശരീരത്തില്‍ എളുപ്പം ദഹിച്ചു ചേരാത്ത ഇരുമ്പ്, കാത്സ്യം മുതലായവ സസ്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അജൈവത്വത്തില്‍ നിന്ന്, ജൈവത്വത്തിലേക്ക് മാറ്റപ്പെടുന്നു. ലവണങ്ങളെയും മറ്റും പരിണാമ ചക്രത്തിലൂടെ ഔഷധ രൂപത്തിലും ഭക്ഷണ രൂപത്തിലും മനുഷ്യനും ഇതര ജന്തുലോകവുമായും ബന്ധിപ്പിക്കുന്ന ഏക കണ്ണി സസ്യങ്ങളാണ്.

സസ്യ പതാര്‍ത്ഥങ്ങളല്ലാത്ത മറ്റു വസ്തുക്കള്‍ (പക്ഷി-മൃഗാധികളുടെ ഘടകങ്ങള്‍, ധാതു ലവണങ്ങള്‍, വിശാംഷമുള്ള ഘടകങ്ങള്‍) ഔഷധമായി മനുഷ്യ ശരീരത്തില്‍ പ്രയോഗിക്കുമ്പോള്‍ അവ ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യ ശരീരഘടനയ്ക്കില്ല. ഇതില്‍നിന്ന് സസ്യങ്ങളെ മാത്രം ആധാരമാക്കിയുള്ള ഇലക്‌ട്രോ-ഹോമിയോപ്പതി ഹെര്‍ബല്‍ ചികിത്സാ രീതിയുടെ പ്രാധാന്യം ബുദ്ധിയും ചിന്താശേഷിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്.

പ്രകൃതിദത്തവും ഒട്ടും വിഷാംശമില്ലാത്തതുമായ ഔഷധ സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സ്പാജിരിക്ക് എസ്സന്‍സ് (Spagiric Essence) സംയോജിപ്പിച്ചാണ് ഇലക്‌ട്രോ-ഹോമിയോപ്പതി ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നത്. ഔഷധ സസ്യങ്ങളില്‍ അതിന്‍റെ തനതായ സ്വഭാവത്തിനു പുറമെ, വളരെയധികം ഊര്‍ജം, പ്രകാശം, കാന്തിക പ്രഭാവം എന്നിവ അടങ്ങുന്ന പ്രാണശക്തി വിശേഷവും ഉള്‍ക്കൊള്ളുന്നുണ്ട്. ഈ ശക്തിയെ ഓഡ് ഫോഴ്‌സ് (OD Force), എന്ന് ഇലക്‌ട്രോ-ഹോമിയോപ്പതിയും ബയോ ഇക്ട്രിസിറ്റി (Bio-Electricity & Vital Radio Energy), എന്ന് മറ്റ് വൈദ്യശാസ്ത്ര ശാഖകളും വിശേഷിപ്പിക്കുന്നു. ഈ അത്ഭുത ശക്തി പ്രഭാവമാണ് ഇലക്‌ട്രോ-ഹോമിയോപ്പതി മൂലൗഷധമായ സ്പാജിരിക് എസ്സന്‍സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഈ സ്പാജിരിക് എസ്സന്‍സ് ഉപയോഗിച്ച് ഇലക്‌ട്രോ-ഹോമിയോപ്പതി ഔഷധങ്ങള്‍ തയ്യാര്‍ ചെയ്യുമ്പോള്‍ തുള്ളിമരുന്നു സിദ്ധാന്തത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ആധുനിക കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്ക് വിധേയമായി ഉപയോഗത്തിന് സുഗമമായ രീതിയില്‍ വിവിധ തരത്തിലുള്ള ഗുളികകള്‍, ടാബ്ലറ്റുകള്‍, സിറപ്പുകള്‍, എണ്ണകള്‍,  ഓയിന്റ്‌മെന്റ്, ലോഷന്‍ തുടങ്ങി വിവിധ രുപത്തില്‍ ഇന്ത്യയില്‍ സുലഭമായി ലഭ്യമാകുന്നു. കുത്തിവെയ്പ്പിനുള്ള ഔഷധങ്ങള്‍ (Electropathy Injections) വരെ വടക്കെ ഇന്ത്യയില്‍ ലഭ്യമാണെന്നത് ഈ ശാസ്ത്രം വളരെ ആധുനികമാണെന്നതിന്‍റെയും ഗവേഷണങ്ങള്‍ നടക്കുന്നുവെന്നതിന്‍റെയും ഉദാഹരണങ്ങളാണ്.

ഈ ചികിത്സയില്‍ രോഗശമനം വേഗത്തില്‍ ആവുന്നതിനാലും, ശരീരത്തിലെ മെറ്റബോളിക് ബാലന്‍സ് ക്രമീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇലക്‌ട്രോലൈറ്റ്‌സുകളെ റീ ബാലന്‍സ് ചെയ്യുന്നത് കൊണ്ടുമാണ് ഈ ചികിത്സാ ശാസ്ത്രത്തിന് ഡോ. മേത്തി ഇലക്‌ട്രോ-ഹോമിയോപ്പതി എന്ന് നാമകരണം ചെയ്തത്. എന്നാല്‍ അലോപ്പതി ചികിത്സയിലെന്നപോലെ വൈദ്യുത വേഗതയില്‍ ഈ ഔഷധങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് ഫലം ഉളവാക്കുന്നുവെന്നതും ഈ പേരിന്നു കാരണമായി വൈദ്യശാസ്ത്ര ഭിഷഗ്വരന്‍മാര്‍ അഭിപ്രായപ്പെടുന്നു.

ചുരുക്കത്തില്‍ അലോപ്പതി ചികിത്സയിലെന്നപ്പോലെ വേഗത്തില്‍ ഗുണവും (Fast Effect), അതോടൊപ്പം അവയുടെ പാര്‍ശ്വഫളലങ്ങള്‍ (Side Effects) ഇല്ലാത്തതുമായ ഒരു പച്ചമരുന്നു ചികിത്സാ രീതിയായി ഇലക്‌ട്രോ-ഹോമിയോപ്പതിയെ വിശേഷിപ്പിക്കാം.

ഇലക്‌ട്രോ-ഹോമിയോപ്പതിയുടെ തത്വശാസ്ത്രം (കോംപ്ലക്‌സാ-കോംപ്ലക്‌സിസ്-ക്യൂറേന്റര്‍) മൂലതത്വം, തത്വജ്ഞാന പരിശോധന, മെറ്റീരിയ മെഡിക്ക (ഔഷധ വിജ്ഞാനം), പൊളാരിറ്റി, ഫാര്‍മസി ഇവ മറ്റു വൈദ്യശാസ്ത്രങ്ങളില്‍ നിന്ന് തികച്ചും വിത്യസ്തമാണ്. മനുഷ്യ ശരീരം പല മൂലകങ്ങളുടെ സമ്മിശ്രമാണ്. രക്തത്തിലും, ധാതുനീരിലും ഉണ്ടാകാവുന്ന അശുദ്ധിയാണ് (Vitiation of blood and lymph) രോഗകാരണമെന്നും, അത്തരം രോഗങ്ങള്‍ക്ക് കോംപ്ലക്‌സ് ഔഷധം തന്നെ വേണമെന്നതാണ് ഇലക്‌ട്രോ-ഹോമിയോപ്പതി അനുശാസിക്കുന്നത്.

എന്നാല്‍ പഴയ ഹോമിയോപ്പതിയുടെ സമാനൗഷധ സിദ്ധാന്തം (Similia Similibus Curantur), ഏകൗഷധ സിദ്ധാന്തം (Single Remedy) മുതലായവ യുക്തി രഹിതവും, പ്രായോഗികമല്ലെന്നുമുള്ള കാഴ്ച്ചപ്പാടാണ് ശരി.

ഔഷധങ്ങള്‍ കോശങ്ങളുടെ രാസ-ഭൗതിക പ്രക്രിയയിലുണ്ടാകുന്ന ദുഷിപ്പ്, രക്തത്തിലും ധാതുനീരിലും ഉണ്ടാകുന്ന അശുദ്ധി, എന്നിവയെ വിസര്‍ജ്ജന അവയവങ്ങളിലൂടെ പുറം തള്ളുന്നു. ഇതോടൊപ്പംതന്നെ രോഗഹേതുകളായ അണുക്കള്‍ സ്വയം നശിച്ച് മനുഷ്യ ശരീരത്തിന് ആരോഗ്യം വീണ്ടുകിട്ടുകയും ചെയ്യുന്നു. ശരീരത്തിലെ കലകളെയും സെല്ലുകളെയും പോഷിപ്പിച്ച് നാഡീമണ്ഡലത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കഴിവ് ഈ ഔഷധങ്ങളുടെ ഒരു പ്രത്യേകതയാണ്. ഇതോടൊപ്പം ശരീരഘടനയെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുകയും ദഹനപ്രക്രിയ വര്‍ധിപ്പിച്ച് ധാതുനീരിനും രക്തത്തിനും ആവശ്യമുള്ള ശക്തിയും പ്രധാനം ചെയ്യാന്‍ ഇലക്‌ട്രോ-ഹോമിയോപ്പതി ഔഷധങ്ങള്‍ക്ക് കഴിവുണ്ട്. എല്ലാറ്റിനും പുറമെ രോഗിയുടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗാക്രമണത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മനുഷ്യ ശരീരത്തിലുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഇലക്‌ട്രോ-ഹോമിയോപ്പതിയില്‍ ചികിത്സാ വിധിയുണ്ട്. ഈ ചികിത്സാ രീതിയില്‍ രോഗ-ഔഷധ നിര്‍ണയം നടത്തുന്നത് രോഗിയുടെ ശരീരഘടന (Constitution), ദേഹക്കൂര്‍ (Temperament), ധ്രുവത്വം (Law of Polarisation), എന്നിവയെ ആസ്പദമാക്കിയാണ്. ഈ വൈദ്യ ശാസ്ത്രം പ്രകൃതിനിയമത്തിലധിഷ്ഠിതവും, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ശാശ്വതവും ശ്രേഷ്ഠവുമാണ്.

Shopping Cart
error: © Copyright protected.!