DRISMAYIL.COM

Your Trusted Health Clinic
My Account
Account
Sale!

PRINCIPLES OF ELECTRO-HOMEOPATHY | പ്രിന്‍സിപ്പിള്‍ ഓഫ് ഇലക്ട്രോ-ഹോമിയോപ്പതി

പ്രിന്‍സിപ്പിള്‍ ഓഫ് ഇലക്ട്രോ-ഹോമിയോപ്പതി

ഇലക്ട്രോ-ഹോമിയോപ്പതി വൈദ്യശാസ്ത്ര സമ്പ്രദായ ത്തെക്കുറിച്ച് അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ മലയാള ഭാഷയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുസ്തകം.

 

Original price was: ₹700.00.Current price is: ₹599.00.

Availability: 35 in stock

ഇലക്ട്രോ-ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങളും സിദ്ധാന്തങ്ങളും അടിസ്ഥാനപരമായി വിവരിക്കുന്ന ഈ പുസ്തകത്തില്‍ വൈദ്യശാസ്ത്ര ചരിത്രം, വൈദ്യശാസ്ത്രജ്ഞന്‍മാരുടെ ചരിത്രം, അവരുടെ അഭിപ്രായങ്ങള്‍, കാഴ്ച്ചപ്പാടുകള്‍, വൈദ്യശാസ്ത്ര സിദ്ധാന്തങ്ങളുടെ വിശകലനങ്ങള്‍, തത്ത്വജ്ഞാനം, മൂലതത്ത്വങ്ങള്‍, ടെംപറമെന്റ്, ഓഡി-ഫോര്‍സ്, ഔഷധ നിര്‍മ്മാണം, സ്പാജിരിഗ് എസ്സന്‍സ്, ഡൈലൂഷന്‍, യുക്തിപരമായ നിരീക്ഷണങ്ങള്‍, ആരോഗ്യപരിപാലനത്തിലെ തത്ത്വശാസ്ത്രം, യുക്തിചിന്ത മുതലായ വിശകലനങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായി വിലയിരുത്തി ഏതൊരാള്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ വളരെ ലളിതമായി വിവരിക്കുന്നു.

മലയാളത്തില്‍ ആധികാരികമായ ഒരു ഗ്രന്ഥം ഇലക്ട്രോ-ഹോമിയോപ്പതിയുടേതായി രചിക്കപ്പെടുകയോ വിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്യാത്തതിനാല്‍, ഈ വൈദ്യസമ്പ്രദായം കേരളക്കരയില്‍ പ്രചരിക്കുന്നതിനും, പൊതുജനങ്ങള്‍ക്ക് അടുത്തറിയുന്നതിനുമുള്ള അവസരങ്ങള്‍ ഒരളവുവരെ ഇല്ലാതാക്കി എന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ്.

ഇലക്ട്രോ-ഹോമിയോപ്പതിയെക്കുറിച്ച് അറിയാനും മനസ്സിലാ ക്കാനും ആഗ്രഹിക്കുന്ന, അന്വേഷണോത്സുകരായ ആളുകള്‍ക്ക് സ്വയമറിയാന്‍, അടിസ്ഥാനപരമായ വിഷയങ്ങളും കാഴ്ച്ച പ്പാടുകളും കോര്‍ത്തിണക്കി, ഇതിന്റെ വക്താക്കള്‍ രഹസ്യ മാക്കി കൈകാര്യം ചെയ്യുന്നുവെന്ന് പറയപ്പെടുന്ന, ഒട്ടേറെ വിഷയങ്ങള്‍ മറനീക്കി പൊതുസമൂഹത്തിന്റെ മുമ്പിലേക്ക് നിഷ്പക്ഷമായി കൊണ്ടുവരികയാണ്, ഈ സ്വതന്ത്ര രചന തയ്യാറാക്കുന്നതിലുടെ ലക്ഷ്യമാക്കുന്നത്.

ഇലക്ട്രോ-ഹോമിയോപ്പതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല, ഏതൊരു വൈദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്കും, കൂടാതെ സാധാരണ ജനങ്ങള്‍ക്കും ഒരുപോലെ മനസ്സിലാക്കാവുന്ന രൂപത്തില്‍, വളരെ ലളിതമായ ഭാഷയില്‍ വിവരിക്കുന്നു. ഇലക്ട്രോ-ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ഡോ. കൗണ്ട് സീസര്‍ മേത്തിയുടെ, ചിന്തകളുടെയും കാഴ്ച്ചപ്പാ ടുകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍, അടിസ്ഥാന തത്ത്വങ്ങളും സിദ്ധാന്തങ്ങളും സ്വതന്ത്രമായി വിവരിക്കുന്നു.

ഇലക്ട്രോ-ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിക്കാനുള്ള, അടി സ്ഥാന തത്ത്വങ്ങളും അല്ലെങ്കില്‍ മൂലതത്ത്വങ്ങളും സിദ്ധാന്ത ങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍, ഭിഷ്വഗ്വരന്‍മാരുടെ കണ്ടെത്തലുകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാന ത്തില്‍ സമഗ്രമായി അപഗ്രഥിച്ച് വ്യാഖ്യാനിക്കുന്നു.

Weight 450 g
Dimensions 21 × 15 × 3 cm
Author

Dr. Ismayil

Edition

First Edition

ISBN

978-93-5526-778-8

Language

Malayalam

Price

700.00

Sold by

Aijaz Publication

Stockist

Modern Electro-Homeopathy Clinic

Refund

Replacement pnly

Colour

N/A

Cover

Multi colour, glossy laminated, 350/300GSM

Shopping Cart
error: © Copyright protected.!